*ആശ മാർ ഇനി ആയുഷിനും സ്വന്തം*
ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ് സെൻററുകളിൽ ആശമാരെ നിയോഗിച്ചു കൊണ്ട് തീരുമാനമായിരിക്കുന്നു. കേരളത്തിലെ 240 സ്ഥാപനങ്ങൾക്കാണ് ആശ മാരുടെ സേവനം ലഭ്യമാക്കുക. ആയുഷ് ഹെൽത്ത് ആൻറ് വെൽനെസ് സെന്ററുകളിലെ മെഡിക്കൽ ഓഫീസർമാരുടെ (CHO) നിയന്ത്രണത്തിൽ ആശമാർക്ക് നേരിട്ട് 1000 രൂപ NAM ൽ നിന്ന് ഇൻസെൻറീവ് നൽകാനും ഉത്തരവായിട്ടുണ്ട്.
AMAI യുടെയും ആയുർവേദ മേഖലയുടെയും ദീർഘനാളത്തെ ആവശ്യമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഇത് പബ്ലിക് ഹെൽത്തിലേക്കുള്ള ആയുർവേദത്തിന്റെ സുപ്രധാനമായ ഒരു കാൽ വെയ്പാണ് ഒപ്പം വിപ്ലവകരമായ മാറ്റങ്ങൾക്ക് ഈ തീരുമാനം തുടക്കം കുറിക്കും.
ഈ സുപ്രധാന തീരുമാനം എടുത്ത കേരള സർക്കാറിന് അഭിവാദ്യങ്ങൾ.
ദീർഘവീക്ഷണത്തോടും ഇച്ഛാശക്തിയോടും കൂടി ഇത് നടപ്പിലാക്കിയ NAM സ്റ്റേറ്റ് മിഷൻ ഡയറക്ടർ , ഡോ.സജിത്ത് ബാബു IAS,
SPM, ഡോ.സജി.പി.ആർ എന്നിവർക്ക് കൃതജ്ഞത അറിയിക്കുന്നു.
President/GS
AMAl