Specialities of Vanitha Clinic

വനിത ക്ലിനിക്

ആയുർവേദ  മെഡിക്കൽ  അസോസിയേഷൻ ഓഫ്  ഇന്ത്യ ( AMAI) സംരഭം സമൂഹത്തിലെ  സ്ത്രീകളുടെ ആരോഗ്യസംരക്ഷണം  ആയുർവേദത്തിലൂടെ,  എന്ന ഉദ്ദേശത്തോടു കൂടി ആയുർവേദ  മെഡിക്കൽ അസോസിയേഷൻ  ഓഫ്  ഇന്ത്യ നടപ്പിലാക്കിയ പദ്ധതിയാണ് വനിതാ  ക്ലിനിക്. അനേക  ശാരീരിക മാനസിക മാറ്റങ്ങളിലൂടെ കടന്നു  പോകുന്നതാണ്  സ്ത്രീ ശരീരം. അതുകൊണ്ട്  തന്നെ ഒരു  പെൺകുട്ടിയുടെ ബാല്യം മുതൽ  വളർച്ചയുടെ  വിവിധ ഘട്ടങ്ങളിൽ പ്രത്യേകംകരുതൽ ആവശ്യമാണ്.അതിനായി ഏറ്റവും അനുയോജ്യവും ഫലപ്രദവുമായ  വൈദ്യ ശാസ്ത്രമാണ് ആയുർവേദം.

വനിത ക്ലിനിക്കുകളുടെ പ്രത്യേകതകൾ

 പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനം എല്ലാ ജില്ലയിലും  ലഭിക്കുന്നു. 

1) പെൺകുട്ടികൾക്കായി (Teenage  care)
ഹോർമോൺ  തകരാർ  മൂലം  ഉണ്ടാകുന്ന  PCOS അനുബന്ധ  പ്രശ്നങ്ങൾ

അമിത  വണ്ണം (weight  gain)
ഇവക്കായി  ഭക്ഷണ ക്രമീകരണം ( food  chart)
വ്യായാമം ( exercises)
ബോധവത്കരണം ( awareness  on  life style disease)

2) ഗർഭിണി  പരിചര്യ  (Antenatal care )
അമ്മയുടെയും  കുഞ്ഞിന്റെയും  ആരോഗ്യത്തിന്  മാസാനുഗത പാൽകഷായങ്ങൾ.
സുഖ  പ്രസവത്തിനു  യോഗ (  yoga  during  pregnancy).
മനസികസമ്മർദം  ഇല്ലാതാക്കാൻ  ചികിത്സ (De stress therapy).

4) പ്രസവാനന്തര  ചികിൽസ (Postnatal  care ).
ഡോക്ടർ പരിശോധിച്ച  ശേഷം  ഔഷധങ്ങൾ  നിർദേശിക്കുന്നു ( doctor’s  visit  for postnatal care )
പ്രത്യേക  ഓയിൽ മസ്സാജും വേതുകുളിയും  ( special  massage and  herbal  bath )

5)  വന്ധ്യതാ  ചികിത്സ

വന്ധ്യതക്കു  കാരണമായ വിവിധതരം  ഗർഭാശയ  അണ്ഡാശയ  രോഗങ്ങൾക്ക്  
ഫലപ്രദമായ  പഞ്ചകർമ  ചികിത്സ (Panchakarma  treatment  for  infertility ).

6) ഗർഭാശയ ശോധനം ( Cleansing and strengthen the uterus)

7)  ആർത്തവ വിരാമം  മാനസികവും  ശാരീരികവുമായ പ്രശ്നങ്ങൾക്ക്  പരിഹാരം
( Treatments  for menopausal problems).

8) ആയുർവേദത്തിലൂടെ സൗന്ദര്യ  സംരക്ഷണം ( Beauty  care  through  Ayurveda).

 പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടർമാരുടെ സേവനം എല്ലാ ജില്ലയിലും  ലഭിക്കുന്നു  

1) പെൺകുട്ടികൾക്കായി
Teenage  care
ഹോർമോൺ  തകരാർ  മൂലം  ഉണ്ടാകുന്ന  PCOS
അനുബന്ധ  പ്രശ്നങ്ങൾ

അമിത  വണ്ണം (weight  gain)
ഇവക്കായി  ഭക്ഷണ ക്രമീകരണം ( food  chart)
വ്യായാമം ( exercises)
ബോധവത്കരണം ( awareness  on  life style disease)

2) ഗർഭിണി  പരിചര്യ  (Antenatal care )
അമ്മയുടെയും  കുഞ്ഞിന്റെയും  ആരോഗ്യത്തിന്  മാസാനുഗത  പാൽകഷായങ്ങൾ.
സുഖ  പ്രസവത്തിനു  യോഗ.
(  yoga  during  pregnancy)
മനസികസമ്മർദം  ഇല്ലാതാക്കാൻ  ചികിത്സ
(De stress therapy)

4) പ്രസവാനന്തര  ചികിൽസ
(Postnatal  care )
ഡോക്ടർ പരിശോധിച്ച  ശേഷം  ഔഷധങ്ങൾ  നിർദേശിക്കുന്നു
( doctor’s  visit  for postnatal care )
പ്രത്യേക  ഓയിൽ മസ്സാജും വേതുകുളിയും  ( special  massage and  herbal  bath )

5)  വന്ധ്യതാ  ചികിത്സ

വന്ധ്യതക്കു  കാരണമായ വിവിധതരം  ഗർഭാശയ  അണ്ഡാശയ  രോഗങ്ങൾക്ക്  
ഫലപ്രദമായ  പഞ്ചകർമ  ചികിത്സ.
(Panchakarma  treatment  for  infertility )

6) ഗർഭാശയ ശോധനം ( Cleansing and strengthen the uterus)

7)  ആർത്തവ വിരാമം  മാനസികവും  ശാരീരികവുമായ പ്രശ്നങ്ങൾക്ക്  പരിഹാരം
( Treatments  for menopausal problems.)

8) ആയുർവേദത്തിലൂടെ സൗന്ദര്യ  സംരക്ഷണം
( Beauty  care  through  Ayurveda)

നിങ്ങളുടെ   ആരോഗ്യ  പ്രശ്നങ്ങൾക്ക് അടുത്തുള്ള വനിത ക്ലിനിക് സന്ദർശിക്കുക.

For more details,
Dr. Susan  M  Jacob
Chair person  
State Vanitha  Committee  AMAI
9447150404

Dr. Jayasree  Dhanesh
Convenor
State Vanitha  Committee AMAI
9497760742

 

AMAI സംസ്ഥാന കമ്മിറ്റിയുടേയും Research fundation ന്റെയും സഹകരണത്തോടെ സംസ്ഥാന വനിത കമ്മിറ്റി നടത്തി വരുന്ന വനിത ക്ലിനിക്ക് training പ്രോഗ്രാമിന്റെ ആദ്യ ക്ലാസ്സുകൾക്ക് ഇന്ന് ആരംഭം കുറിച്ചു. തിരുവനന്തപുരം മേഖലയിലെ ക്ലാസ്സ് കൊല്ലത്തു വച്ചും എറണാകുളം മേഖലയിലെ ക്ലാസ്സ് എറണാകുളത്തു വച്ചും ത്രിശ്ശൂർ മേഖലയിലെ ക്ലാസ്സ് കോട്ടക്കൽ വച്ചും കോഴിക്കോട് മേഖലയിലെ ക്ലാസ്സ് കോഴിക്കോടു വച്ചും നടത്തപ്പെട്ടു.290 ഓളം ഡോക്ടർമാർ വിവിധ മേഖലകളിലായി ക്ലാസ്സുകളിൽ പങ്കെടുത്തു.തിരുവനന്തപുരത്ത് Dr. മിനി.പി.Dr അമ്പിളി കുമാരി, എറണാകുളത്ത് Dr. അസ്മാബി, Drസതീഷ് കുമാർ ത്രിശ്ശൂരിൽ Dr. വഹീദ റഹ്മാൻ, Dr.മുഹമ്മദ് റാസി – കോഴിക്കോട് Dr. രേഷ്മിത Dr. അനിത വിശ്വംഭരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. വളരെ വിഞ്ജാന പ്രദമായിരുന്ന ക്ലാസ്സുകൾ.A MAI സംസ്ഥാന കമ്മിറ്റിയുടേയും Research fundation ന്റെയും സഹകരണത്തോടെ സംസ്ഥാന വനിത കമ്മിറ്റി നടത്തി വരുന്ന വനിത ക്ലിനിക്ക് training പ്രോഗ്രാമിന്റെ ആദ്യ ക്ലാസ്സുകൾക്ക് ഇന്ന് ആരംഭം കുറിച്ചു. തിരുവനന്തപുരം മേഖലയിലെ ക്ലാസ്സ് കൊല്ലത്തു വച്ചും എറണാകുളം മേഖലയിലെ ക്ലാസ്സ് എറണാകുളത്തു വച്ചും ത്രിശ്ശൂർ മേഖലയിലെ ക്ലാസ്സ് കോട്ടക്കൽ വച്ചും കോഴിക്കോട് മേഖലയിലെ ക്ലാസ്സ് കോഴിക്കോടു വച്ചും നടത്തപ്പെട്ടു.290 ഓളം ഡോക്ടർമാർ വിവിധ മേഖലകളിലായി ക്ലാസ്സുകളിൽ പങ്കെടുത്തു.തിരുവനന്തപുരത്ത് Dr. മിനി.പി.Dr അമ്പിളി കുമാരി, എറണാകുളത്ത് Dr. അസ്മാബി, Drസതീഷ് കുമാർ ത്രിശ്ശൂരിൽ Dr. വഹീദ റഹ്മാൻ, Dr.മുഹമ്മദ് റാസി – കോഴിക്കോട് Dr. രേഷ്മിത Dr. അനിത വിശ്വംഭരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. വളരെ വിഞ്ജാന പ്രദമായിരുന്ന ക്ലാസ്സുകൾ.

വനിത കമ്മിറ്റി യുടെ പ്രവർത്തങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, ആയുർവേദ രംഗത്തേക്ക് വരുന്ന ഡോക്ടർ മാരിൽ ഭൂരിഭാഗം വനിത കൾ ആണ്. ഒരു പ്രഫഷണൽ സംഘടന ആയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ക്ക്‌ ഇവർക്ക് ആയി ചെയ്യാൻ ഉള്ളത് ഇവരെ പ്രാക്ടീസ് രംഗത്തേക്ക് കൊണ്ടുവരുക എന്നത് തന്നെ ആണ്. വനിത ക്ലിനിക്‌ training പ്രോഗ്രാമിലൂടെ 100 ഇൽ അധികം ഡോക്ടർ മാർ വളരെ നല്ല രീതിൽ ക്ലിനിക് തുടങ്ങി പ്രവർത്തിച്ചു വരുന്നു. അത് പോലെ തന്നെ സാമൂഹിക പ്രതിബദ്ധത യുള്ള വരാണ് ഡോക്ടർ മാർ, അത് കൊണ്ട് തന്നെ ഈ കോവിഡ് കാലത്ത് പൊതുജനങ്ങൾക്ക് ആരോഗ്യത്തെ കുറിച്ചും രോഗ പ്രതിരോധത്തെ കുറിച്ചും ബോധവൽക്കരണം നടത്തുകയുണ്ടായി. സർക്കാർ നിർദേശങ്ങൾ ഓരോരുത്തരിലേക്കും എത്തിക്കാൻ വേണ്ടതായ കാര്യങ്ങൾ ചെയ്തു.quarentine നിൽ പാലിക്കേണ്ട കാര്യങ്ങൾ, മാനസിക സംഘർഷം ഉള്ളവർക്ക് സാന്ത്വനം അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഡോക്ടർ മാർ സംഘടന യുടെ ഭാഗമായി ചെയ്തു. കോവിഡ് മുക്തരായവർക്ക്  വേണ്ടിയും അതായത് കോവിടാനാന്തര ചികിത്സ യെ കുറിച്ചും, ആയുർവേദ ത്തിന്റെ സാധ്യത കളെ കുറിച്ചും ബോധവൽക്കരണം നടത്തി. കുടുംബശ്രീ, അംഗനവാടി, residence അസോസിയേഷൻ തുടങ്ങി പല വിഭാഗത്തിൽ പെട്ടവരെ ഉൾകൊള്ളിച്ചു കൊണ്ട് online ആയും offline ആയിട്ടാണ് ക്ലാസ്സുകൾ സംഘടിപ്പിച്ചത്. കുടുംബരോഗ്യം എന്ന പേരിലുള്ള whatsap കൂട്ടായ്മ യിൽ നമ്മുടെ ഡോക്ടർ മാർക്ക് പ്രാക്ടീസ് രംഗത്തുള്ള സംശയങ്ങൾക്കും, മറ്റുള്ള ആവശ്യങ്ങൾക്കും വേണ്ട മറുപടി പറയാൻ സീനിയർ മാരായ ഡോക്ടർ മാരുടെ നേതൃത്വം എപ്പോഴും സജ്ജരായി നിൽക്കുന്നു. ഓരോ വനിത ദിനത്തിനോട് അനുബന്ധമായി വിവിധ വിഷയങ്ങളിൽ കളിൽ public awareness ക്ലാസ്സ്‌ കൾ നടത്തുന്നതിന് വേണ്ടതായ notes, pdf,ppt തുടങ്ങിയവയും public നോട് സംസാരിക്കുന്നതിനു വേണ്ട പരിശീലനവും നൽകുന്നു.

2018 ഇൽ സ്ത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ സംസ്ഥാന മൊട്ടാകെ 1000 ത്തോളം ക്ലാസ്സ്‌ നടക്കുക ഉണ്ടായി.2019 ഇൽ രോഗ പ്രതിരോധം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ആയിരുന്നു ക്ലാസ്സുകൾ സംഘടിപ്പിച്ചത്.2020 ഇൽ കുടുംബരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയം ആയിരുന്നു എടുത്തത്.2021 ഇൽ പ്രസവ ചികിത്സ യുടെ ശാസ്ത്രീയത പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം ആയിരുന്നു ഏറ്റെടുത്തത്.2000 ത്തിൽ അധികം ക്ലാസ്സുകൾ നടന്നു.അത് പോലെ വിവിധ ദിവസങ്ങൾ പ്രമേഹ ദിനം, കാൻസർദിനം, യോഗ ദിനം, പരിസ്ഥിതി ദിനം, മുലയൂട്ടൽ ന്റെ പ്രാധാന്യം തുടങ്ങി മിക്ക ദിനങ്ങളിലും പോസ്റ്റർ ഉണ്ടാക്കുകയും ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തു. സ്കൂൾ കുട്ടികൾ ക്ക്‌ health എഡ്യൂക്കേഷൻ ന്റെ ഭാഗം ആയി നല്ല ഭക്ഷണം, നല്ല ജീവിത രീതി തുടങ്ങിയ വയെ കുറിച്ചും ക്ലാസ്സുകൾ സംഘടിപ്പിച്ചു.

സർക്കാരിന്റെ 15 ഇന പരിപാടി കളുടെ ഭാഗം ആയി നടത്തിയ അരുണിമ അനീമിയ ക്യാമ്പയിനിങ് ന്റെ ഭാഗമായും വനിത ഡോക്ടർ മാർ പ്രവർത്തിച്ചു. Public awareness ക്ലാസ്സുകൾ ന്റെ പ്രാധാന്യം പൊതുജനങ്ങൾക്ക് യഥാർത്ഥ ആയുർവേദത്തെ കുറിച്ചും ചികിത്സകളെ കുറിച്ചും പറഞ്ഞു കൊടുക്കുമ്പോൾ അതിലൂടെ ആയുർവേദ ഡോക്ടർമാർക്ക് ഒരു കുടുംബ ഡോക്ടർ ആയി കൂടെ മാറുവാൻ കഴിയുന്നു എന്നതാണ്. അത് കൊണ്ട് ആയുവേദ ത്തിനും ആയുർവേദ ഡോക്ടർ മാർക്കും പെട്ടെന്ന് തന്നെ സ്വീകാര്യത ഉണ്ടാകുന്നു.പൊതുവെ വനിത കമ്മിറ്റി വനിത ഡോക്ടർ മാരെ മുന്നോട്ട് കൊണ്ട് വരുന്നതിനുള്ള പ്രവർത്തനം ആണ് ഈ കാലയളവിൽ സംഘടന യുടെ ഭാഗമായി  പ്രവർത്തിച്ചത്. അതിനു ഒരു പരിധി വരെ വിജയവും കണ്ടു. സംഘടന രംഗത്തേക്കും പ്രാക്ടീസ് രംഗത്തേക്കും നമ്മുടെ വനിത ഡോക്ടർ മാരെ എത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ.

Chair Person: Dr Susan M Jacob.
Convenor: Dr. Jayasree Danesh.